ടി20 പരമ്പര മലിംഗയില്ല

@icc
- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്ന് ലസിത് മലിംഗയെ ശ്രീലങ്ക ക്രിക്കറ്റ് ഒഴിവാക്കി. പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്നും മലിംഗയെ നേരത്തെ ഒഴിവാക്കിയിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങളും പഴയ പോലെ കൃത്യതയും നഷ്ടപ്പെട്ട മലിംഗയ്ക്ക് തന്റെ പ്രതാപ കാലത്തെ പ്രകടനത്തിനടുത്ത് എത്തുവാന്‍ കഴിയുന്നില്ല എന്നതും തിരിച്ചടിയാണ്. ശ്രീലങ്കയുടെ ഔദ്യോഗിക വിശദീകരണം മലിംഗയ്ക്ക് വിശ്രമം നല്‍കിയതാണെന്നാണെങ്കിലും അതല്ല കാര്യമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.

ഡിസംബര്‍ 20നു കട്ടക്കിലാണ് ആദ്യ ടി20. നിലവിലെ ഏകദിന സ്ക്വാഡില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ടി20 സ്ക്വാഡില്‍ വരുത്തിയിട്ടുള്ളത്. സുരംഗ് ലക്മലിനു വിശ്രമം നല്‍കിയപ്പോള്‍ ലഹിരു തിരിമന്നേ, ധനന്‍ജയ ഡിസില്‍വ എന്നിവരെ ഒഴിവാക്കുകയായിരുന്നു. പകരം ദസുന്‍ ഷനക, വിശ്വ ഫെര്‍ണാണ്ടോ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്ക സ്ക്വാഡ്: തിസാര പെരേര, ഉപുല്‍ തരംഗ, ആഞ്ചലോ മാത്യൂസ്, കുശല്‍ ജനിത് പെരേര, ദസുന്‍ ഷനക, നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക, അസേല ഗുണരത്നേ, സദീര സമരവിക്രമ, ദസുന്‍ ഷനക, ചതുരംഗ ഡിസില്‍വ, സചിത് പതിരാന, അകില ധനന്‍ജയ, ദുഷ്മന്ത ചമീര, നുവാന്‍ പ്രദീപ്, വിശ്വ ഫെര്‍ണാണ്ടോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement