ലങ്ക പ്രീമിയർ ലീഗ് കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ

പ്രഥമ ലങ്ക പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രിദിയും സർഫറാസ് കളിക്കും. ഗാലെ ഗ്ലാഡിയേറ്റർ ടീമിലാവും ഇരു താരങ്ങളും കളിക്കുകയെന്ന് ടീമിന്റെ ഉടമ നദീം ഒമർ പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ക്വറ്റ ഗ്ലാഡിയേറ്ററിന്റെ ഉടമയെ കൂടിയായ നദീം ഉമർ തന്നെയാണ് ലങ്ക പ്രീമിയർ ലീഗിൽ ഗാലെ ഗ്ലാഡിയേറ്ററിന്റെ ഉടമയും.

ടീമിന്റെ ഐക്കൺ താരമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണെന്നും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ താരമായിരുന്നു അഫ്രീദി. നവംബർ 14 മുതൽ ഡിസംബർ 6വരെയാണ് പ്രഥമ ലങ്ക പ്രീമിയർ ലീഗ് നടക്കുക. ശ്രീലങ്കയിലെ അഞ്ച് നഗരങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ലങ്ക പ്രീമിയർ ലീഗ് തിയ്യതികൾ പ്രഖ്യാപിച്ചു

പ്രഥമ ലങ്ക പ്രീമിയർ ലീഗിന്റെ തിയ്യതികൾ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ കൊറോണ വൈറസ് ബാധ മൂല മാറ്റിവെച്ച ലങ്ക പ്രീമിയർ ലീഗ് നവംബർ 14 മുതൽ ഡിസംബർ ഡിസംബർ 6 വരെ നടക്കുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. നേരത്തെ ഓഗസ്റ്റിൽ നടക്കേണ്ട ലങ്ക പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ദംബുള്ള, കാൻഡി, ഹമ്പന്റോട്ട എന്നീ വേദികളിലായാണ് ലങ്ക പ്രീമിയർ ലീഗ് നടക്കുക. നിലവിൽ അഞ്ച് ടീമുകളാണ് ലങ്ക പ്രീമിയർ ലീഗ് പങ്കെടുക്കുന്നത്. കാൻഡി, ഗാലെ, കൊളംബോ,ദംബുള്ള, ജാഫ്‌ന എന്നീ നഗരങ്ങളുടെ പേരിലാണ് ടീമുകൾ. മൊത്തം 23 മത്സരങ്ങളും ഈ ടൂർണമെന്റിൽ ഉണ്ടാവും.

Exit mobile version