
നിദാഹസ് ട്രോഫിയിലെ നിര്‍ണ്ണായകമായ “സെമിഫൈനല്‍” മത്സരത്തിലെ വിജയത്തിനു ശേഷം ബംഗ്ലാദേശ് ഡ്രെസ്സിംഗ് റൂമിലെ കണ്ണാടി വാതില്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍. ഐസിസി വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ശ്രീലങ്കന്‍ സര്‍ക്കാരും ഇതില്‍ ഇടപെടുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ അത്ര വ്യക്തമല്ലെന്നാണ് അറിയുന്നത്.
മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് മാനേജ്മെന്റിനോട് വീഡിയോ പരിശോധിച്ച് വ്യക്ത നല്കുവാന് പറയുന്നുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികളായ ചില കാറ്ററിംഗ് സ്റ്റാഫുകളുണ്ടെങ്കിലും അവരുടെ വാക്കുകള്‍ കേള്ക്കേണ്ടതില്ലായെന്നാണ് ക്രിസ് ബ്രോഡിന്റെ നയം. ആ സ്റ്റാഫുകള്‍ കൃത്യത്തിനു ഉത്തരവാദിയായ താരത്തിന്റെ പേര് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അത് കേള്‍ക്കേണ്ടതില്ല എന്ന നിലപാടിലാണ് ബ്രോഡ്.
സംഭവത്തിന്റെ നഷ്ടപരിഹാരം നല്കുവാന് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലങ്കന്‍ സര്‍ക്കാരും ഇപ്പോള്‍ അന്വേഷണത്തിനു ഉത്തരവിട്ടതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുവാനുള്ള സാധ്യതയെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial