ടോസ് ലങ്കയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ-ശ്രീലങ്ക ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റിനു വൈകിയ തുടക്കം. മഴ മൂലം ആദ്യ സെഷന്‍ നഷ്ടപ്പെട്ട ശേഷം ഉച്ചയ്ക്ക് നടന്ന ടോസ് ശ്രീലങ്ക നേടുകയായിരുന്നു. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍ ബൗളിംഗ് തിരഞ്ഞെടുത്തു. മഴയ്ക്ക് ശേഷം വിക്കറ്റില്‍ നിന്നുള്ള പിന്തുണ ലഭിക്കുന്നതിനു വേണ്ടിയാണ് തീരുമാനം എടുത്തതെന്നാണ് ലങ്കന്‍ നായകന്‍ അറിയിച്ചത്. സ്ക്വാഡില്‍ തിരിച്ചെത്തിയ മുരളി വിജയ് അവസാന ഇലവനിലേക്ക് സ്ഥാനം നേടാനായിട്ടില്ല. രോഹിത് ശര്‍മ്മയുടെ കാത്തിരിപ്പും തുടരുന്നു.

ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനേ, രവിചന്ദ്രന്‍ അശ്വിന്‍, വൃദ്ധിമന്‍ സാഹ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി

ശ്രീലങ്ക: ദിമുത് കരുണാരത്നേ, സദീര സമരവിക്രമ, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍, ലഹിരു ഗമാഗേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുർപ്രീത് സിംഗിനെ ബെംഗളൂരു എഫ് സി ISL സ്ക്വാഡിൽ എത്തിച്ചു
Next articleബ്രൗണിന്റെ പരിക്ക് ഭേദമായി, എത്ര മലയാളികൾ കളിക്കുമെന്നത് സർപ്രൈസ് എന്ന് റെനെ