ലങ്കയ്ക്ക് നാണക്കേടിന്റെ നാലാം ഏകദിനം

തുടര്‍ തോല്‍വികള്‍ ശീലമാക്കി മാറ്റി ശ്രീലങ്ക. പരമ്പരയില്‍ അനായാസം ജയിക്കേണ്ട ഏകദിനങ്ങള്‍ പോലും അടിയറവ് പറഞ്ഞ ടീമില്‍ നിന്ന് ഇന്ന് ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചപ്പോള്‍ തന്നെ ലങ്കന്‍ ആരാധകര്‍ ഒന്നും തന്നെ അധികമായി പ്രതീക്ഷിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ടീമിന്റെ നിഴല്‍ മാത്രമായി മാറിയ ടീമാണ് അവരുടേത് ഇപ്പോള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 375 റണ്‍സ് നേടിയ പിച്ചിലാണ് ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ ആതിഥേയര്‍ക്കുമേല്‍ 168 റണ്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു. 42.4 ഓവറില്‍ ശ്രീലങ്ക 207 റണ്‍സിനു ഓള്‍ഔട്ട് ആയി. ഇത് ശ്രീലങ്കയുടെ ഏകദിനത്തില്‍ നാട്ടിലെ ഏറ്റവും വലിയ തോല്‍വിയാണ്(റണ്ണുകളുടെ അടിസ്ഥാനത്തില്‍).

അടിച്ച് തകര്‍ത്ത് ഇന്ത്യ, ശ്രീലങ്കയ്ക്ക് 376 റണ്‍സ് വിജയ ലക്ഷ്യം

അരങ്ങേറ്റക്കാരന്‍ ശര്‍ദ്ധുല്‍ താക്കൂര്‍ കുല്‍ദീപ് യാദവും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ലങ്കയുടെ റണ്ണൊഴുക്ക് നിലയ്ക്കുകയായിരുന്നു. നിരോഷന്‍ ഡിക്ക്വെല്ലയെ ധോണിയുടെ കൈകളില്‍ എത്തിച്ച് ശര്‍ദ്ധുല്‍ തന്റെ കന്നി വിക്കറ്റ് നേടിയപ്പോള്‍ തുടങ്ങിയതാണ് ലങ്കയുടെ തകര്‍ച്ച. ആഞ്ചലോ മാത്യൂസ് 70 റണ്‍സുമായി ശ്രീലങ്കന്‍ പ്രതീക്ഷകള്‍ക്കു വേണ്ടി പടപൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. 68/4 എന്ന നിലയില്‍ നിന്ന് മിലിന്‍ഡ സിരിവര്‍ദ്ധ-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ ഭാഗത്ത് നിന്നുള്ള ചെറുത്ത്നില്പിന്റെ ഉത്തരമായി മാറിയത്. 73 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ഹാര്‍ദ്ദിക് പാണ്ഡ്യ അവസാനിപ്പിച്ചു. മാത്യൂസിനെ അക്സര്‍ മടക്കിയയച്ചതോടു കൂടി മത്സരത്തിലെ ശ്രീലങ്കന്‍ താല്പര്യം അവസാനിക്കുകയായിരുന്നു.

42.4 ഓവറില്‍ 207 റണ്‍സിനു ലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്ക് 168 റണ്‍സ് ജയം സ്വന്തമാവുകയായിരുന്നു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോകുലം എഫ് സി ഗോൾകീപ്പർക്കായി ട്രയൽസ് നടത്തുന്നു
Next articleഗോൾ വഴങ്ങാതെ 12 മത്സരങ്ങൾ 18 മണിക്കൂർ, ഇറാൻ ടീമിന് ലോകറെക്കോർഡ്