ഫോം വീണ്ടെടുക്കുന്നതില്‍ ലാംഗറുടെ ഇടപെടല്‍ പ്രധാനം: മാക്സ്വെല്‍

സിംബാബ്‍വേയ്ക്കെതിരെ അവസാന ടി20 മത്സരത്തില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് ഗ്ലെന്‍ മാക്സ്വെല്ലിന്റെ 38 പന്തില്‍ നേടിയ 56 റണ്‍സിന്റെ പങ്ക് ഏറെ നിര്‍ണ്ണായകമായിരുന്നു. കുറച്ച് നാളായി മോശം ഫോം തുടരുകയായിരുന്ന മാക്സ്വെല്‍ തന്റെ മികച്ച ഇന്നിംഗ്സിനു ശേഷം അര്‍ദ്ധ ശതകം തികച്ചപ്പോള്‍ കോച്ച് ജസ്റ്റിന്‍ ലാംഗറോട് ആംഗ്യം കാണിച്ചിരുന്നു. അത് തനിക്ക് ഫോം കണ്ടെത്തുവാന്‍ സഹായിച്ചതിനുള്ള നന്ദി സൂചകമായി ചെയ്തതാണെന്നാണിപ്പോള്‍ മാക്സ്വെല്‍ തന്നെ പറഞ്ഞിരിക്കുന്നത്.

ഐപിഎലിലും ഇംഗ്ലണ്ടിനെതിരെയും ഈ പരമ്പരയിലും താരത്തിനു ഏറെ മികവ് പുലര്‍ത്താനായിരുന്നില്ല. അതിനു ശേഷമാണ് താനും ജസ്റ്റിന്‍ ലാംഗറും ഫോം കണ്ടെത്തുന്നതിനായി ഒത്തുചേര്‍ന്ന് നെറ്റ്സില്‍ ഏറെ സമയം ചെലവഴിച്ചിരുന്നുവെന്ന് മാക്സ്വെല്‍ വെളിപ്പെടുത്തിയത്.

ഞായറാഴ്ചയാണ് ത്രിരാഷ്ട്ര ടി20 പരമ്പര ഫൈനല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version