സിംബാബ്‍വേ കോച്ചാകുവാന്‍ സമ്മതിച്ച് ലാല്‍ചന്ദ് രാജ്പുത്

- Advertisement -

ഔദ്യോഗിക കരാര്‍ ഒപ്പുവയ്ക്കുന്നതിനു മുമ്പ് തന്നെ ലാല്‍ചന്ദ് രാജ്പുതിനെ സിംബാബ്‍വേയുടെ താല്‍ക്കാലിക കോച്ചായി നിയമിച്ചുവെന്ന പ്രഖ്യാപനം സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയപ്പോള്‍ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിട. ഇപ്പോള്‍ ലാല്‍ചന്ദ് തന്നെ താന്‍ സിംബാബ്‍വേ കോച്ചായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിക്കുകയാണുണ്ടായത്.

അഫ്ഗാനിസ്ഥാനൊപ്പം പ്രവര്‍ത്തിച്ച് അവരുടെ ക്രിക്കറ്റില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചത് പോലെ സിംബാബ്‍വേ ക്രിക്കറ്റിലും തനിക്ക് പ്രകടമായ മാറ്റം വരുത്തുവാന്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് സാധ്യമാകുമെന്ന് ലാല്‍ചന്ദ് പറഞ്ഞു. മുമ്പ് പലതവണ സിംബാബ്‍വേയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ കളിച്ചിട്ടുള്ളതിനാല്‍ ചില സിംബാബ്‍വേ താരങ്ങളെ തനിക്കറിയാമെന്നും ലാല്‍ചന്ദ് അഭിപ്രായപ്പെട്ടു.

ഒരു രാത്രിക്കൊണ്ട് കാര്യങ്ങള്‍ മാറ്റി മറിയ്ക്കാനാകില്ലെങ്കിലും ഇപ്പോള്‍ കളിക്കുന്നതിലും മികച്ച രീതിയില്‍ താരങ്ങളെ സജ്ജമാക്കുവാന്‍ തനിക്കാവുമെന്ന രാജ്പുത് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement