ലാല്‍ചന്ദ് രാജ്പുത് ഇനി ആസം രഞ്ജി കോച്ച്

ആസമിന്റെ രഞ്ജി ടീം കോച്ചായി ലാല്‍ചന്ദ് രാജ്പുത്. അഫ്ഗാന്‍ കോച്ച് സ്ഥാനം ഒഴിഞ്ഞ ഒരു മാസമാകുന്നതിനു മുമ്പാണ് ഈ മുന്‍ ഇന്ത്യ ഓപ്പണര്‍ പുതിയ ദൗത്യവുമായി എത്തുന്നത്. ആസമിന്റെ മുന്‍ കോച്ച് സുനില്‍ ജോഷി ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി പുതിയ പദവി ഏറ്റെടുത്തതോടെ വന്ന ഒഴിവിലേക്കാണ് ലാല്‍ചന്ദ് എത്തുന്നത്.

കഴിഞ്ഞ മാസമാണ് അഫ്ഗാന്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ ലാല്‍ചന്ദ് രാജ്പുതിന്റെ കരാര്‍ പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തുന്നത്. 2007ലെ
ടി20 ലോകകപ്പ് സമയത്ത് ഇന്ത്യയുടെ കോച്ചായും ചുമതല വഹിച്ചിരുന്നു ലാല്‍ചന്ദ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കോച്ചിന്റെ പദവിയിലേക്ക് രാജ്പുതിന്റെ അഭിമുഖം നടത്തിയിരുന്നുവെങ്കിലും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.

അഫ്ഗാന്‍ ക്രിക്കറ്റിനിനി പുതിയ കോച്ച്, ലാല്‍ചന്ദ് രാജ്പുതിന്റെ കരാര്‍ പുതുക്കുന്നില്ല

മുമ്പ് ആസമിനു വേണ്ടി താരമായും കോച്ചായും(2000ല്‍) രാജ്പുത് കളത്തിലിറങ്ങിയിട്ടുണ്ട്. ഇത്തവണ ഗ്രൂപ്പ് എ യില്‍ ഡല്‍ഹി, ഹൈദ്രാബാദ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, റെയില്‍വേസ്, ഉത്തര്‍പ്രദേശ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ആസം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial