ഇന്ത്യൻ പരമ്പരക്ക് ശേഷം സുരംഗ ലക്മൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കും

ഈ മാസം അവസാനം ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിന് ശേഷം ശ്രീലങ്കയുടെ സീനിയർ പേസർ സുരംഗ ലക്മൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കും എന്ന് പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ മുൻ ടെസ്റ്റ് ക്യാപ്റ്റനായ ലക്മൽ ലങ്കയ്ക്ക് വേണ്ടി 68 ടെസ്റ്റുകളും 86 ഏകദിനങ്ങളും 11 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

“എനിക്ക് ഈ അത്ഭുതകരമായ അവസരം നൽകിയതിന് ഞാൻ ശ്രീലങ്കയോട് കടപ്പെട്ടിരിക്കുന്നു, എന്റെ പ്രൊഫഷണൽ ജീവിതത്തെ രൂപപ്പെടുത്തുകയും എന്റെ വ്യക്തിത്വ വികസനം സമ്പന്നമാക്കുകയും ചെയ്ത ശ്രീലങ്ക ക്രിക്കർ ബോർഡുമായി സഹകരിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ സന്തോഷമുണ്ട്.” ലക്മൽ പറഞ്ഞു

Exit mobile version