നാഷണല്‍ ടി20 കപ്പ് ലാഹോര്‍ വൈറ്റ്സ് ഫൈനലില്‍

Source:Twitter
- Advertisement -

പാക്കിസ്ഥാനിലെ നാഷണല്‍ ടി20 കപ്പില്‍ ലാഹോര്‍ വൈറ്റ്സ് ഫൈനലില്‍. ഫൈസലാബാദ് റീജ്യനെ 10 റണ്‍സിനു പരാജയപ്പെടുത്തിയാണ് ലാഹോര്‍ ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ ഞായറാഴ്ച അരങ്ങേറേണ്ടിയിരുന്ന മത്സരം പാക്കിസ്ഥാനിലെ കലാപം കാരണം ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയ 40 റണ്‍സുമായി സല്‍മാന്‍ ബട്ട്, ഉമര്‍ അക്മല്‍(35), കമ്രാന്‍ അക്മല്‍(30) എന്നിവരാണ് ലാഹോറിനായി ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഫൈസലാബാദ് 19.4 ഓവറില്‍ 132 റണ്‍സിനു ഓള്‍ഔട്ട് ആയി. 10 റണ്‍സിന്റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. ഷൊയ്ബ് മക്സൂദ്(39), ഇമ്രാന്‍ ഖാലിദ്(34) എന്നിവരാണ് ബാറ്റിംഗ് ടീമിനായി തിളങ്ങിയത്. മത്സരത്തില്‍ ലാഹോറിനു വേണ്ടി വഹാബ് റിയാസ്, ഉമൈദ് ആസിഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മത്സരം തോറ്റതോടെ ഫൈസലാബാദ് താരം സയ്യീദ് അജ്മല്‍ തന്റെ അവസാന മത്സരം കൂടിയാണ് ഇന്നലെ കളിച്ചത്. മത്സരം ശേഷം ഇരു ടീമുകളും താരത്തിനു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയുണ്ടായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement