തിരിമന്നേയെ ഡെല്‍ഹി ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും

- Advertisement -

വൈസ് ക്യാപ്റ്റന്‍ ലഹിരു തിരിമന്നേയെ ഒഴിവാക്കി ഡെല്‍ഹി ടെസ്റ്റിനിറങ്ങാന്‍ ശ്രീലങ്ക ഒരുങ്ങുന്നു. വളരെ മോശം ഷോട്ടുകളിലൂടെ തിരിമന്നേ കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തായതാണ് താരത്തിന്റെ ടീമിലെ സ്ഥാനത്തിനു ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ടീമില്‍ നിന്ന് പുറത്ത് പോയ ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ടീമിലേക്ക് മടങ്ങിയെത്തുന്നത്. പാക്കിസ്ഥാനെതിരെ യുഎഇ പരമ്പരയിലേക്ക് താരത്തിനെ തിരഞ്ഞെടുക്കുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തത് ശ്രീലങ്കയിലെ മാധ്യമങ്ങള്‍ക്കിടയില്‍ സംസാര വിഷയമായി മാറിയിരുന്നു.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷം തിരിമന്നേ രണ്ടാം ടെസ്റ്റില്‍ പരിക്ക് മൂലം വിട്ടു നില്‍ക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ കൊല്‍ക്കത്തയില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും നാഗ്പൂരില്‍ രണ്ടിന്നിംഗ്സില്‍ മോശം ഷോട്ട് കളിച്ചാണ് താരം പുറത്തായത്. ധനന്‍ജയ ഡിസില്‍വയാവും തിരിമന്നേയുടെ ടീമിലെ സ്ഥാനത്തേക്ക് പകരം എത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement