Site icon Fanport

ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് നഷ്ടം

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 69/4 എന്ന നിലയിൽ. റിക്കൽടണിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ആണ് ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.

കൈൽ മയേഴ്സ് ഡീൻ എൽഗാറിനെയും ടോണി ഡി സോര്‍സിയെയും പുറത്താക്കി തുടക്കത്തിൽ തന്നെ ആതിഥേയര്‍ക്ക് തിരിച്ചടി നൽകിയിരുന്നു. പിന്നീട് ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ചെറുത്ത്നില്പുയര്‍ത്തിയത്.

Exit mobile version