Site icon Fanport

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം അറിയിച്ച് കൈൽ ജാര്‍വിസ്

ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് സിംബാബ്‍വേ പേസര്‍ കൈല്‍ ജാര്‍വിസ്. വെറും 32ാം വയസ്സിലാണ് താരത്തിന്റെ ഈ തീരുമാനം. നിരന്തരമായ പരിക്കാണ് താരത്തിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് അറിയുന്നത്. 84 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 132 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്.

46 ടെസ്റ്റ് വിക്കറ്റുകളും 58 ഏകദിന വിക്കറ്റുകളും 28 ടി20 വിക്കറ്റുകളും ഇതിൽ ഉള്‍പ്പെടുന്നു. ജനുവരി 2020ൽ ആണ് താരം അവസാനമായി സിംബാബ്‍വേയ്ക്ക് വേണ്ടി കളിച്ചത്. അന്ന് പരിക്കേറ്റ താരം നാളുകള്‍ക്ക് ശേഷം പരിശീലനം ആരംഭിച്ചുവെങ്കിലും കോവിഡ് ബാധിതനാകുകയായിരുന്നു. അതിന് ശേഷം മലേറിയയും ചെള്ള് പനിയും ഒരേ സമയത്ത് വരികയായിരുന്നു.

Exit mobile version