Site icon Fanport

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് തിരശ്ശീലയിട്ട് കൈൽ ജാമിസൺ

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 217 റൺസിൽ അവസാനിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ 211/7 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവശേഷിക്കുന്ന മൂന്ന് വിക്കറ്റ് 6 റൺസ് നേടുന്നതിനിടെ നഷ്ടമായി.

കൈല്‍ ജാമിസൺ ഇഷാന്ത് ശര്‍മ്മയെ പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. തൊട്ടടുത്ത പന്തിൽ ജസ്പ്രീത് ബുംറയെയും വീഴ്ത്തി ജാമിസൺ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

15 റൺസ് നേടിയ ജഡേജയാണ് അവസാന വിക്കറ്റായി പുറത്തായത്. 92.1 ഓവറാണ് ഇന്ത്യയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്. ട്രെന്റ് ബോള്‍ട്ടിന് ആണ് അവസാന വിക്കറ്റ്.

നീൽ വാഗ്നര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ 49 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

Exit mobile version