രണ്ട് മാറ്റങ്ങളുമായി വെസ്റ്റിന്‍ഡീസ്, ഇന്ത്യയുമായുള്ള ബാക്കി ഏകദിനങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

കൈല്‍ ഹോപ്പിനെയും സുനില്‍ അമ്പ്രിസിനെയും ടീമിലെടുത്ത് വെസ്റ്റിന്‍ഡീസ്. ഇന്ത്യയുമായുള്ള ശേഷിക്കുന്ന 3 ഏകദിനങ്ങള്‍ക്കായുള്ള ടീമിലേക്കാണ് ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്. ജോനാഥന്‍ കാര്‍ട്ടര്‍, കെസ്രിക് വില്യംസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

28 വയസ്സുകാരന്‍ കൈല്‍ ഹോപ് വെസ്റ്റിന്‍ഡീസ് ടീമിലേ സായി ഹോപ്പിന്റെ സഹോദരനാണ്. ജൂണ്‍ 30, ജൂലായ് 2 എന്നീ ദിവസങ്ങളിലെ ഏകദിന മത്സരങ്ങള്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അരങ്ങേറുക. അവസാന ഏകദിനം ജമൈക്കയില്‍ വെച്ച് ജൂലായ് 6നു നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement