സ്കോട്‍ലാന്‍ഡിനു മൂന്നാം ജയം, നേപ്പാളിനെ പരാജയപ്പെടുത്തിയത് 4 വിക്കറ്റിനു

- Advertisement -

ക്യാപ്റ്റന്‍ കൈല്‍ കോയെറ്റ്സര്‍ പുറത്താകാതെ നേടിയ 88 റണ്‍സിന്റെ ബലത്തില്‍ നേപ്പാളിനെതിരെ ചെറിയ സ്കോര്‍ മറികടന്ന് സ്കോട്‍ലാന്‍ഡ്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ അധിക നേരം ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത കൈല്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും പതറാതെ സ്കോട്‍ലാന്‍ഡ് നായകന്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. 41.3 ഓവറിലാണ് ടീമിനു വിജയം സ്വന്തമാക്കാനായത്.

നേപ്പാളിനായി സന്ദീപ് ലാമിച്ചാനെയു ബസന്ത് റെഗ്മിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലലിത് രാജ്ബന്‍ഷി, ദീപേന്ദ്ര സിംഗ് ആരീ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 47.4 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 63 റണ്‍സ് നേടിയ നായകന്‍ പരസ് ഖഡ്കയാണ് ടോപ് സ്കോറര്‍. സ്കോട്‍ലാന്‍ഡിനായി സ്റ്റു വിറ്റിംഗാം മൂന്നും സഫ്യാന്‍ ഷറീഫ്, അല്‍സ്ഡിയര്‍ ഇവാന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement