മൂന്നാം ടി20യില്‍ കുശല്‍ മെന്‍ഡിസും ഷെഹാന്‍ ജയസൂര്യയും കളിക്കില്ല, മെന്‍ഡിസിന് പാക്കിസ്ഥാന്‍ ടൂറും നഷ്ടം

രണ്ടാം ടി20യിലെ നിര്‍ണ്ണായക ഘട്ടത്തില്‍ തമ്മില്‍ കൂട്ടിയിച്ച് മിച്ചല്‍ സാന്റനറുടെ ക്യാച്ച് സിക്സറാക്കി മാറ്റിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഫീല്‍ഡര്‍മാരായ ഷെഹാന്‍ ജയസൂര്യയും കുശല്‍ മെന്‍ഡിസും മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് സൂചന. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും പിന്നീട് ഇരു താരങ്ങളുടെയും കാലുകള്‍ക്കേറ്റ പരിക്ക് താരങ്ങളെ നാളത്തെ മത്സരത്തില്‍ നിന്ന് പുറത്തിരുത്തിയേക്കുമെന്നാണ് അറിയുന്നത്.

കുശല്‍ മെന്‍ഡിസിന് ഹെയര്‍ലൈന്‍ ഫ്രാക്ച്ചറുണ്ടെന്നും ആറ് ആഴ്ചത്തെ വിശ്രമമാണ് വിധിച്ചിരിക്കുന്നത്. ഇതോടെ താരം പാക്കിസ്ഥാന്‍ ടൂറില്‍ നിന്നും പുറത്ത് പോകും.

Exit mobile version