22 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് കുശല്‍ പെരേര

- Advertisement -

ശര്‍ദ്ധുല്‍ താക്കൂറിനെ ഒരോവറില്‍ 27 റണ്‍സിനു അടിച്ചു പറത്തിയ ശേഷം തന്റെ എട്ടാം ടി20 അര്‍ദ്ധ ശതകം നേടി ശ്രീലങ്കയുടെ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ കുശല്‍ ജനിത് പെരേര. കുശല്‍ മെന്‍ഡിസ് പുറത്തായ ശേഷം ക്രീസില്‍ എത്തിയ പെരേര ശര്‍ദ്ധുല്‍ താക്കൂറിന്റെ ഓവറില്‍ 5 ബൗണ്ടറിയും ഒരു സിക്സുമാണ് നേടിയത്.

എട്ടാം ഓവറിന്റെ ആദ്യ പന്തില്‍ സിംഗിള്‍ നേടി കുശല്‍ തന്റെ എട്ടാം ടി20 അര്‍ദ്ധ ശതകമാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യയ്ക്കെതിരെ ടി20യില്‍ ഇന്ത്യയ്ക്കെതിരെ ഒരു ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ നേടുന്ന വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധ ശതകമാണ് ഇത്. 22 പന്തില്‍ നിന്നാണ് കുശല്‍ പെരേര തന്റെ 50 റണ്‍സ് തികച്ചത്. 50 റണ്‍സ് തികയ്ക്കുമ്പോള്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സുമാണ് കുശല്‍ പെരേര നേടിയത്.

21 പന്തില്‍ ഈ നേട്ടം കുറിച്ച സംഗക്കാരയും മഹേല ജയവര്‍ദ്ധനയുമാണ് പട്ടികയില്‍ മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement