അടുത്ത ടെസ്റ്റിൽ കുൽദീപ് യാദവിന് അവസരം നൽകണം: ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സ്പിന്നർ കുൽദീപ് യാദവിന് അവസരം നൽകണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് സുനിൽ ഗവാസ്കറുടെ പ്രതികരണം. ആദ്യ ടെസ്റ്റിൽ ഇടം നേടിയ ഷഹബാസ് നദീമിന് പകരമോ അല്ലെങ്കിൽ വാഷിംഗ്‌ടൺ സുന്ദറിന് പകരുമോ കുൽദീപ് യാദവിനെ ഇറക്കണമെന്നും ഗാവസ്‌കർ പറഞ്ഞു.

എന്നാൽ വാഷിംഗ്‌ടൺ സുന്ദറിന്റെ ഓൾ റൗണ്ട് പ്രകടനം കണക്കിലെടുക്കുമ്പോൾ താരത്തെ അടുത്ത ടെസ്റ്റിനുള്ള ടീമിൽ നിലനിർത്താമെന്നും ഗാവസ്‌കർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സിൽ പുറത്താവാതെ വാഷിംഗ്‌ടൺ സുന്ദർ 85 റൺസ് എടുത്ത കാര്യവും ഗാവസ്‌കർ ഓർമിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഷഹബാസ് നദീം പേടിച്ചാണ് പന്തെറിഞ്ഞതെന്നും അതുകൊണ്ടാണ് താരം നോ ബോളുകൾ എറിഞ്ഞതെന്നും ഗാവസ്‌കർ പറഞ്ഞു.

Exit mobile version