കുല്‍ദീപ് യാദവ് ശസ്ത്രക്രിയയ്ക്ക് വിധേയനായി

ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ കുല്‍ദീപ് യാദവ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഏതാനും ദിവസം മുമ്പാണ് യുഎഇയിൽ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഇന്ത്യയിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ഏതാനും സീസണായി മോശം ഫോമിലൂടെ കടന്ന് പോകുന്ന താരത്തിന് ഐപിഎലിലും ഇന്ത്യന്‍ ടീമിലും സ്ഥാനം നഷ്ടമാകുകയായിരുന്നു. ശ്രീലങ്കയിലെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടൂറിനെത്തിയ ഇന്ത്യന്‍ സംഘത്തിൽ ഭാഗമായിരുന്ന കുല്‍ദീപ് ടി20യിലും ഏകദിനത്തിലുമായി 4 വിക്കറ്റ് നേടിയിരുന്നു.

 

Exit mobile version