Picsart 24 03 07 13 50 32 701

കുൽദീപ് ഷോ, ഇംഗ്ലണ്ടിന്റെ 8 വിക്കറ്റുകൾ പിഴുത് ഇന്ത്യ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടം. ധരംശാലയിൽ നടക്കുന്ന മത്സരം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 194/8 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്‌. കുൽദീ0 ധരംശാലയിൽ 5 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ സ്പിന്നർ ആയി മാറി. വീണ 8 വിക്കറ്റിൽ അഞ്ചും കുൽദീപ് ആണ് വീഴ്ത്തിയത്‌.

ഇംഗ്ലണ്ടിനായി സാക് ക്രോളി അർധ സെഞ്ച്വറിയുമായി സാക് ക്രോളി തിളങ്ങി. സാക് ക്രോലിയെയും കുൽദീപ് ആണ് പുറത്താക്കിയത്‌. ക്രോളി 108 പന്തിൽ 79 റൺസുമായാണ് പുറത്തായത്‌. കുൽദീപ് ക്രോളിയെ കൂടാതെ ഡെക്ക്സ്റ്റിനെയും (27) പോപിനെയും (11) സ്റ്റോക്സിനെയും (0) ബെയർ സ്റ്റോയെയും (29) പുറത്താക്കി. ജഡേജ ജോ റൂട്ടിനെയും പുറത്താക്കി. ഹാർട്ലിയെയും മാർക്ക് വുഡിനെയും അശ്വിൻ ആണ് പുറത്താക്കിയത്‌.

ഇപ്പോൾ 8 റൺസുമായി ഫോക്സും 5 റൺസുമായി ഷൊഹൈബ് ബഷീറും ആണ് ക്രീസിൽ ഉള്ളത്.

Exit mobile version