Picsart 23 08 09 10 30 46 540

കുൽദീപ് യാദവ് ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ സ്ഥിരമായി ഉണ്ടാകണം എന്ന് ഉത്തപ്പ

കുൽദീപ് യാദവ് ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ സ്ഥിരമായി ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം എന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ചൊവ്വാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 28 റൺസ് മാത്രം വിട്ടുകൊടുത്താണ് കുൽദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

“നിങ്ങൾക്ക് ആ വ്യക്തിയുടെ വികാരം മനസ്സിലാക്കം. അവൻ അവന്റെ അവസരത്തിനായി കാത്തിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അയാൽ വിക്കറ്റുകൾ വീഴ്ത്തി. വിക്കറ്റ് എടുത്താലും അടുത്ത ഗെയിമിൽ ഡ്രോപ്പ് ചെയ്യപ്പെടും. അതാണ് മുമ്പ് സംഭവിച്ചത്, ഇനി അങ്ങനെയായിരിക്കില്ലെന്ന് പ്രതീക്ഷിക്കാം. ഇന്ത്യ അവനെ വൈറ്റ്ബോൾ ടീമിലെ സ്ഥിരം അംഗമാക്കി മാറ്റണം,” ഉത്തപ്പ പറഞ്ഞു.

Exit mobile version