Site icon Fanport

അഞ്ച് വിക്കറ്റു് നേടി കുൽദീപ്, വട്ടം കറങ്ങി ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

കുൽദീപ് യാദവിന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക വീണു. ഇന്ന് ഇന്ത്യയ്ക്കെതിരെ 202 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 13.5 ഓവറിൽ 95 റൺസ് മാത്രമേ നേടാനായുള്ളു. കുൽദീപ് യാദവ് 5 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ നടുവൊടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടി.

Kuldeepjadejabishnoi കുൽദീപ് ജഡേജ ബിഷ്ണോയി

35 റൺസ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. എയ്ഡന്‍ മാര്‍ക്രം 25 റൺസും നേടി. നേരത്തെ സൂര്യകുമാര്‍ യാദവ് 56 പന്തിൽ 100 റൺസും യശസ്വി ജൈസ്വാള്‍ 60 റൺസും നേടി ഇന്ത്യയെ 201/7 എന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

Exit mobile version