ഒന്നാം റാങ്ക് നേടിയ ബുംറയ്ക്കൊപ്പം കരിയറിലെ ഏറ്റവും മികച്ച റാങ്ക് നേടി കുല്‍ദീപ് യാദവ്

ഏഷ്യ കപ്പിലെ പ്രകടനങ്ങളുടെ ബലത്തില്‍ മികച്ച റാങ്കിംഗ് നേട്ടം ഉറപ്പാക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. പാക്കിസ്ഥാനെതിരെയുള്ള ബൗളിംഗ് പ്രകടനത്തിനു ശേഷം 821 റേറ്റിംഗ് പോയിന്റിലെത്തിയ ജസ്പ്രീത് ബുംറ ടൂര്‍ണ്ണമെന്റ് അവസാനിക്കുമ്പോള്‍ 797 റേറ്റിംഗ് പോയിന്റോടെ ഏകദിനത്തിലെ ഒന്നാം റാങ്കിലെത്തുകയായിരുന്നു. 1992 ലോക കപ്പില്‍ കപില്‍ ദേവ് ഐസിസി റേറ്റിംഗ് പോയിന്റില്‍ 800ലധികം പോയിന്റ് മറികടന്ന ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഏകദിനത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.

അതേ സമയം തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് കുല്‍ദീപ് യാദവ് ഉയര്‍ന്നു. ഏഷ്യ കപ്പില്‍ മുസ്തഫിസുര്‍ റഹ്മാന്‍, റഷീദ് ഖാന്‍ എന്നിവര്‍ക്കൊപ്പം 10 വിക്കറ്റ് നേടി ഏറ്റവും അധികം വിക്കറ്റ് നേടിയവരുടെ കൂട്ടത്തില്‍ ഇടം പിടിച്ച കുല്‍ദീപ് തന്റെ ഏറ്റവും മികച്ച റാങ്കായ മൂന്നാം റാങ്കിലേക്ക് എത്തുകയായിരുന്നു. 700 റേറ്റിംഗ് പോയിന്റാണ് കുല്‍ദീപിനു സ്വന്തം.

രണ്ടാം സ്ഥാനത്ത് അഫ്ഗാിസ്ഥാന്‍ താരം റഷീദ് ഖാന്‍ 788 പോയിന്റുമായി നില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്ത് ട്രെന്റ് ബോള്‍ട്ടും(699) അഞ്ചാം സ്ഥനം ജോഷ് ഹാസല്‍വുഡിനുമാണ്(696).

Exit mobile version