Site icon Fanport

“അമേരിക്കയിൽ കളിക്കാൻ കഴിഞ്ഞത് വലിയ അനുഭവം” – ക്രുണാൽ പാണ്ഡ്യ

അമേരിക്കയിൽ ചെന്ന് ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നു എന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ക്രുണാൽ പാണ്ഡ്യ. അമേരിക്കയിൽ വെച്ച് നടന്ന വെസ്റ്റിൻഡീസിനെതിരായ ട്വി20 പരമ്പര ഇന്ത്യ ഇന്നലെ സ്വന്തമാക്കിയിരുന്നു. ക്രുണാൽ പാണ്ഡ്യ ഇന്നലെ മൂന്ന് വിക്കറ്റുകൾ എടുത്ത് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

ഇന്ത്യയിൽ ഇത്ര വലിയ പിന്തുണ കിട്ടിയത് വലിയ സന്തോഷം നൽകി എന്ന് ക്രുണാൽ പറഞ്ഞു. അമേരിക്കയിലും ക്രിക്കറ്റ് വളരുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് വലിയ കാര്യമാണെന്നും ക്രുണാൽ പറഞ്ഞു. അമേരിക്കയിൽ കളിക്കാൻ വേണ്ടി ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു എന്നും ക്രുണാൽ പറഞ്ഞു.

Exit mobile version