ക്രുണാല്‍ പാണ്ഡ്യ വിവാഹിതനാകുന്നു

- Advertisement -

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറും ഹാര്‍ദ്ദിക പാണ്ഡ്യയുടെ ജേഷ്ഠ സഹോദരനുമായ ക്രുണാല്‍ പാണ്ഡ്യ വിവാഹിതനാകുന്നു. ഡിസംബര്‍ 27നു മുംബൈയില്‍ വെച്ചാണ് വിവാഹ ചടങ്ങ് നടക്കുക. പംഖൂരി ശര്‍മ്മയാണ് വധു. ക്രുണാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ വിവാഹ-പൂര്‍വ്വ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിനോടൊപ്പം ഐപിഎല്‍ വിജയിച്ച ശേഷമാണ് താന്‍ വിവാഹത്തിനു തയ്യാറെടുക്കുന്നുവെന്നും പംഖൂരിയോട് തന്റെ ഇഷ്ടം അറിയിച്ചുവെന്നുമുള്ള കാര്യം ക്രുണാല്‍ തുറന്ന് പറഞ്ഞത്.

രസകരമായ മറുപടിയാണ് ട്വിറ്ററിലൂടെ അനിയന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രുണാലിനു നല്‍കിയത്.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement