കരീബിയന്‍ സംഘത്തിനു തിരിച്ചടി

- Advertisement -

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിവസം മുട്ട് മടക്കിയ വെസ്റ്റിന്‍ഡീസിനു തിരിച്ചടിയായി പുതിയ വാര്‍ത്ത. ക്രെയിഗ് ബ്രാത്‍വൈറ്റിനെ സംശകരമായ ആക്ഷനു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന പുതിയ വാര്‍ത്ത. എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റിലെ മാച്ച് ഒഫീഷ്യലുകളായ മറൈസ് എറാസ്മസ്, എസ് രവി എന്നീ അമ്പയര്‍മാരോടൊപ്പം മൂന്നാം അമ്പയര്‍ ക്രിസ് ഗഫാനേ , മാച്ച് റഫറി ഡേവിഡ് ബൂണ്‍ എന്നിവരാണ് താരത്തിന്റെ ബൗളിംഗ് ആക്ഷനില്‍ അപാകത ചൂണ്ടിക്കാണിച്ചത്.

ടെസ്റ്റില്‍ 12 വിക്കറ്റിനു ഉടമയായ താരം പ്രധാനമായും ഓപ്പണറായാണ് ടീമിലുള്ളതെങ്കിലും തന്റെ പാര്‍ട്ട് ടൈം ബൗളിംഗിലൂടെ ടീമിനു നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിക്കറ്റ് നേടിക്കൊടുക്കാറുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ആറ് ഓവറുകള്‍ മാത്രമാണ് താരം എറിഞ്ഞത്. ഇപ്പോള്‍ താരത്തിനു ബൗളിംഗ് തുടരാമെങ്കിലും 14 ദിവസത്തിനുള്ളില്‍ തന്റെ ആക്ഷന്‍ പരിശോധിക്കാനായി ക്രെയിഗ് പരിശോധനകള്‍ക്ക് വിധേയനാകേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement