ശതകങ്ങളുമായി ബ്രാത്‍വൈറ്റും ബ്ലാക്ക്വുഡും, വിന്‍ഡീസ് പൊരുതുന്നു

ബാര്‍ബഡോസിൽ വെസ്റ്റിന്‍ഡീസ് പൊരുതുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 288/4 എന്ന നിലയിലാണ്. 109 റൺസുമായി ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 4 റൺസുമായി അൽസാരി ജോസഫും ക്രീസിൽ നില്‍ക്കുമ്പോള്‍ 102 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് നഷ്ടമായത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.

173 റൺസ് കൂട്ടുകെട്ടുമായി വിന്‍ഡീസ് നാലാം വിക്കറ്റിൽ മുന്നേറുന്നതിനിടെ മൂന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കവെയാണ് ടീമിന് ജെര്‍മൈന്റെ വിക്കറ്റ് നഷ്ടമായത്. ഡാനിയേൽ ലോറന്‍സിനാണ് വിക്കറ്റ്.

Exit mobile version