സ്റ്റാലിന്‍ ഹൂവര്‍ തിളങ്ങി, 25 റണ്‍സിനു ബെല്ലാരിയെ പരാജയപ്പെടുത്തി ബെല്‍ഗാവി

ബെല്‍ഗാവി പാന്തേഴ്സിനു ബെല്ലാരി തസ്കേഴ്സിനു മേല്‍ 25 റണ്‍സിന്റെ വിജയം. ഇന്നലെ നടന്ന കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ 14ാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെല്‍ഗാവി 154 റണ്‍സ് നേടുന്നതിനിടെ 19.4 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ബെല്ലാരിക്ക് 129 റണ്‍സ് മാത്രമേ നേടാനായുള്ളു. 62 റണ്‍സ് നേടിയ സറ്റാലിന്‍ ഹൂവര്‍ ആണ് മത്സരത്തിലെ താരം.

സ്റ്റാലിന്‍, മനീഷ് പാണ്ഡേ(24), ശരത് ബിആര്‍(17), രക്ഷിത്(14) എന്നിവരാണ് ബെല്‍ഗാവി പാന്തേഴ്സ് നിരയില്‍ രണ്ടക്കം കണ്ടെത്തിയ താരങ്ങള്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബെല്ലാരി ബൗളര്‍മാരില്‍ പ്രതീക് ജൈന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വീതം വിക്കറ്റ് നേടി അമിത് വര്‍മ്മ, ഭവേഷ് ഗുലേച്ച, അനില്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചു.

കെബി പവന്‍ നേടിയ അര്‍ദ്ധശതകത്തിനു വേണ്ടത്ര പിന്തുണയായി മറ്റു താരങ്ങള്‍ക്ക് മുന്നോട്ട് വരാന്‍ കഴിയാതെ പോയപ്പോള്‍ മത്സരം ബെല്ലാരി കൈവിടുകയായിരുന്നു. 21 റണ്‍സ് നേടിയ അഭിനവ് മനോഹര്‍ ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. 64 റണ്‍സുമായി പവന്‍ പുറത്താകാതെ നിന്നു. കൃഷ്ണപ്പ ഗൗതം 4 വിക്കറ്റ് വീഴത്തി പാന്തേഴ്സ് ബൗളിംഗില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡല്‍ഹിയെ മറികടന്ന് ഹരിയാന
Next articleപക വീട്ടി മെസ്സിയും സംഘവും