വാതുവെപ്പ് അന്വേഷണം തീരുന്നത് വരെ കർണാടക പ്രീമിയർ ലീഗ് നടത്തില്ല

വാതുവെപ്പ് അന്വേഷണം അവസാനിക്കുന്നത് വരെ കർണാടക പ്രീമിയർ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനം. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ വിനയ് മൃത്യുജയ ആണ് പോലീസ് അന്വേഷണം അവസാനിക്കുന്നത് വരെ കർണാടക പ്രീമിയർ ലീഗ് നടത്തേണ്ടതില്ലെന്ന് കാര്യം അറിയിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പോലിസ് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുവെന്നും വിനയ് മൃത്യുജയ പറഞ്ഞു. കെ.പി.എൽ ടൂർണമെന്റിന്റെ ടീമുകളുടെ വിവരങ്ങൾ, സ്‌കോറുകൾ, മത്സരത്തിന്റെ വിഡിയോയോകൾ, കെ.പി.എല്ലിൽ കളിച്ച മുഴുവൻ താരങ്ങളുടെയും വിവരങ്ങളും താരങ്ങളുടെ നമ്പറുകളും പോലീസ് ആവശ്യപെട്ടിട്ടുണ്ട്.

കർണാടക പ്രീമിയർ ലീഗിൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ബെൽഗാവി പാന്തേഴ്സ് ഉടമ അസ്ഫാഖ് അലി അടക്കം നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. കെ.പി.എൽ താരങ്ങളായ ഗൗതം, ഖാസി, നിഷാന്ത് സിങ്, വിശ്വനാഥൻ, ബൗളിങ് പരിശീലകൻ വിനു പ്രസാദ്, ബുവനേഷ് ബാഫ്‌ന എന്നിവരെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Previous article254 ചുവന്ന റോസാപൂക്കളുള്ള ബൊക്കെ വിരാട് കോഹ്‍ലിയ്ക്ക് സമ്മാനിച്ച് ആനന്ദ്ഖറിലെ കുട്ടികള്‍
Next articleഇൻസ്റ്റാഗ്രാമിൽ അസഭ്യം പറഞ്ഞു, ദൈവം രക്ഷിക്കട്ടെ എന്ന് ആശിഖിന്റെ മറുപടി