
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ മൈസൂരു വാരിയേഴ്സിനു ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൂബ്ലി ടൈഗേഴ്സ് മയാംഗ് അഗര്‍വാലിന്റെ പ്രകടനത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 2 പന്ത് ശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഭരത് എന്‍പി നേടിയ അര്‍ദ്ധ ശതകമാണ് വിജയത്തിനു നിര്‍ണ്ണായകമായത്.
ഓപ്പണര്‍ മയാംഗ് അഗര്‍വാല്‍ നേടിയ 68 റണ്‍സാണ് ഹൂബ്ലിയെ 154 എന്ന സ്കോറിലേക്ക് എത്തിച്ചത്. എന്നാല്‍ മറ്റു താരങ്ങളില്‍ വിനയ് കുമാര്‍(21) ഒഴികെ ആര്‍ക്കും തന്നെ 20നു പുറത്ത് സ്കോര്‍ കണ്ടെത്താനാകാതെ വന്നപ്പോള്‍ ഹൂബ്ലി ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 154ല്‍ ഒതുങ്ങി. വൈശാഖ് വിജയ് കുമാര്‍ മൈസൂരുവിനായി 2 വിക്കറ്റ് വീഴത്തി.
അര്ജ്ജുന് ഹൊയ്സാല്(32), ഭരത്(52) എന്നിവരുടെ പ്രകടനമാണ് മൈസൂരു നിരയില്‍ മികച്ച നിന്നത്. മറ്റു താരങ്ങളില്‍ നിന്ന് വലിയ സ്കോറുകള്‍ വന്നില്ലെങ്കിലും 4പന്തില്‍ 12 റണ്‍സ് നേടി എസ്പി മഞ്ജുനാഥും, 19 നിര്‍ണ്ണായക റണ്‍സുമായി ശ്രേയസ് ഗോപാലും ടീമിന്റെ 3 വിക്കറ്റ് വിജയം ഉറപ്പാക്കി. ക്രാന്തി കുമാര്‍, റിതേഷ് ഭട്കല് എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial