തകര്‍പ്പന്‍ ജയവുമായി നമ്മ ഷിമോഗ

കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ ഇരുപതാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി നമ്മ ഷിമോഗ. മഴമൂലം രണ്ടാം ഇന്നിംഗ്സ് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 52 റണ്‍സിനു മൈസുരൂ വാരിയേഴ്സ് ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നമ്മ ഷിമോഗ 20 ഓവറില്‍ 142 റണ്‍സ് നേടി. 3 വിക്കറ്റ് വീഴ്ത്തിയ ഷിമോഗയുടെ അബ്രാര്‍ കാസിയാണ് കളിയിലെ താരം.

38 റണ്‍സ് വീതം നേടിയ റോംഗ്സെന്‍ ജോനാഥന്‍, ഷൊയ്ബ് മാനേജര്‍ എന്നിവരാണ് 142 എന്ന സ്കോറിലേക്ക് ഷിമോഗയെ എത്തിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറില്‍ നിന്ന് ഈ സ്കോര്‍ നമ്മ ഷിമോഗ നേടിയത്. മൈസൂരിനായി സാന്തേബെന്നൂര്‍ അക്ഷയ്, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.

14 ഓവറില്‍ 110 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മൈസൂരുവിനു ആദ്യ പന്തില്‍ തന്നെ അര്‍ജ്ജുന്‍ ഹൊയ്സാ‍ലയെ റണ്‍ഔട്ട് രൂപത്തില്‍ നഷ്ടമായി. മൈസൂരു നിരയില്‍ ശ്രേയസ് ഗോപാല്‍(14), സുനീല്‍ രാജു(15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അബ്രാര്‍ കാസി(3), പ്രദീപ്(2), ആദിത്യ സോമണ്ണ(2) എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചെസ്റ്റര്‍ ഏകദിനം വെസ്റ്റിന്‍ഡീസിനു ബാറ്റിംഗ്
Next articleകെർ വിസ്മയം, ഇരട്ട ഗോളും ബാക്ക് ഫ്ലിപ് സെലിബ്രേഷനും! ബ്രസീലിനെ വീഴ്ത്തി ഓസ്ട്രേലിയ