രക്ഷകനായി അഭിമന്യു മിഥുന്‍, ബിജാപ്പുര്‍ ബുള്‍സ് ഫൈനലില്‍

നമ്മ ഷിമോഗയെ പരാജയപ്പെടുത്തി ബിജാപ്പുര്‍ ബുള്‍സ് 2017 കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. ആദ്യ ബാറ്റ് ചെയ്ത നമ് ഷിമോഗ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ ബിജാപ്പുര്‍ ബുള്‍സ് 2 പന്ത് ശേഷിക്കെ 4 വിക്കറ്റ് ജയം സ്വന്തമാക്കി. 12 പന്തില്‍ 32 റണ്‍സ് നേടിയ അഭിമന്യു മിഥുനാണ് ബുള്‍സിന്റെ ജയം സാധ്യമാക്കിയത്.

ലിയാന്‍ ഖാന്‍(45) ആണ് നമ്മ ഷിമോഗയുടെ ടോപ് സ്കോറര്‍ ആയത്. 12 പന്തില്‍ 36 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷൊയ്ബ് മാനേജരുടെ വെടിക്കെട്ടാണ് ടീമിനെ 157 എന്ന സ്കോറിലേക്ക് എത്തിച്ചത്. റോംഗ്സെന്‍ ജോനാഥന്‍(22), അബ്ദുള്‍ മജീദ്(17) എന്നിവര്‍ നിര്‍ണ്ണായക സംഭാവന നല്‍കി. നവീന്‍ എംജി(2), അഭിമന്യു മിഥുന്‍, ശരത്ത്, പൃഥ്വി ഷെഖാവത് എന്നിവരാണ് ബുള്‍സിന്റെ വിക്കറ്റ് വേട്ടക്കാര്‍.

മത്സരത്തില്‍ ജയം ഏറെക്കുറെ ബുദ്ധിമുട്ടായ സ്ഥിതിയില്‍ നിന്നാണ് അഭിമന്യു മിഥുന്‍ ബിജാപ്പുര്‍ ബുള്‍സിനെ വിജയത്തിലേക്ക് നയിച്ചത്. 158 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ബുള്‍സിനു തുടരെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. 125/6 എന്ന നിലയില്‍ ഒത്തുകൂടിയ മിഥുന്‍-ദിക്ഷാന്‍ഷു നേഗി(24*) കൂട്ടുകെട്ട് നേടിയ അപരാജിതമായ 33 റണ്‍സാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. നിധീഷ് ഏറെ പ്രാധാന്യത്തോടുള്ള 25 റണ്‍സ് നേടി.

ബാലചന്ദ്രന്‍ അഖില്‍ നമ്മ ഷിമോഗയ്ക്കായി രണ്ട് വിക്കറ്റ് നേടി. അനിരുദ്ധ ജോഷി, ഷൊയ്ബ് മാനേജര്‍, പ്രദീപ്, ആദിത്യ എന്നിവരാണ് മറ്റുള്ള വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വന്തം റെക്കോർഡ് പഴങ്കഥയാക്കി മെസി
Next articleപക വീട്ടാൻ സ്പർസ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ