മഴയില്‍ കുതിര്‍ന്ന വിജയവുമായി ഹൂബ്ലി ടൈഗേഴ്സ്

ബെല്ലാരി തസ്കേഴ്സിനെതിരെ 8 റണ്‍സ് വിജയം സ്വന്തമാക്കി ഹൂബ്ലി ടൈഗേഴ്സ്. മഴ മൂലം 15 ഓവറായി ചുരുക്കിയ ബെല്ലാരി ഇന്നിംഗ്സില്‍ ലക്ഷ്യമായ 124 റണ്‍സ് പിന്തുടര്‍ന്ന തസ്കേഴ്സിനു 6 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാനായുള്ളു. ആദ്യം ബാറ്റ് ചെയ്ത ഹൂബ്ലി ടൈഗേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയിരുന്നു. അഭിഷേക് റെഡ്ഢി 46 റണ്‍സ് നേടി ഹൂബ്ലിയുടെ ടോപ് സ്കോറര്‍ ആയി. മികച്ച പിന്തുണയുമായി മയാംഗ് അഗര്‍വാല്‍, ക്രാന്തി കുമാര്‍ എന്നിവരുടെ ഇന്നിംഗ്സുകളും മികച്ച ടോട്ടലിലേക്ക് നീങ്ങുവാന്‍ ഹൂബ്ലിയെ സഹായിച്ചു.

ഓപ്പണര്‍മാരായ മയാംഗ് അഗര്‍വാല്‍-അഭിഷേക് റെഡ്ഢി കൂട്ടുകെട്ട് നേടിയ 70 റണ്‍സാണ് ഹൂബ്ലി ഇന്നിഗ്സിന്റെ അടിത്തറ. മയാംഗ്(35), അഭിഷേക്(46) എന്നിവര്‍ പുറത്തായ ശേഷം 118/4 എന്ന നിലയിലേക്ക് വീണ ഹൂബ്ലിയെ പിന്നീട് കരകയറ്റിയത് ക്രാന്തി കുമാറിന്റെ ഇന്നിംഗ്സ് ആയിരുന്നു. 15 പന്തില്‍ നിന്ന് 29 റണ്‍സ് നേടി ക്രാന്തി റണ്‍ഔട്ട് ആവുകയായിരുന്നു. സഹൂര്‍ ഫറൂക്കി, അനില്‍ എന്നിവരാണ് ബെല്ലാരിക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഇരുവരും 2 വീതം വിക്കറ്റ് നേടി.

മഴ മൂലം 15 ഓവറായി രണ്ടാം പകുതി ചുരുക്കിയപ്പോള്‍ ലക്ഷ്യം 124 റണ്‍സായിരുന്നു. എന്നാല്‍ റണ്‍ കണ്ടെത്താന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ബെല്ലാരി ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സിനു ഒതുങ്ങി. ഹൂബ്ലിക്കായി അഭിഷേക് സാകുജ രണ്ട് വിക്കറ്റ് നേടി.

തോല്‍വിയോടെ കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ബെല്ലാരി തസ്കേഴ്സ് സെമി  കാണാതെ പുറത്താകുകയായിരുന്നു. ക്രാന്തി കുമാറാണ് മത്സരത്തിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപൂനെയ്ക്ക് ജയം 12 പോയിന്റിനു
Next articleറോഡ്രിഗസിന് ആദ്യ ഗോൾ, ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം