ബെല്ലാരി തസ്കേഴ്സിനു 6 വിക്കറ്റ് വിജയം

ദേവദത്ത് പഡിക്കല്‍ നേടിയ 72 റണ്‍സിന്റെ ബലത്തില്‍ ബെല്ലാരി തസ്കേഴ്സിനു ബെംഗളൂരു ബ്ലാസ്റ്റേഴ്സിനു മേല്‍ 6 വിക്കറ്റ് വിജയം. മഴ മൂലം 18 ഓവറാക്കി മാറ്റിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ബ്ലാസ്റ്റേഴ്സ് 18 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബെല്ലാരി 17.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദേവദത്ത് പഡിക്കലാണ് മാന്‍ ഓഫ് ദി മാച്ച്.

ബ്ലാസ്റ്റേഴ്സിന്റെ ബാറ്റിംഗ് തകര്‍ച്ച കണ്ട ആദ്യ പകുതിയില്‍ ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് നികിന്‍ ജോസാണ്. ഏഴാമനായി ഇറങ്ങിയ നേടിയ 55 റണ്‍സാണ് 23 എന്ന സ്കോറിലേക്ക് ബ്ലാസ്റ്റേഴ്സിനെ എത്തിച്ചത്. ബെല്ലാരിക്ക് വേണ്ടി പ്രതീക് ജെയിന്‍, ഭവേഷ് ഗുലേച്ച എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ഒന്നാം വിക്കറ്റില്‍ നേടിയ 108 റണ്‍സാണ് ബെല്ലാരിയുടെ ചേസിംഗ് എളുപ്പമാക്കിയത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ കുണാല്‍ കപൂര്‍(40) പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല. കൗശിക് ബ്ലാസ്റ്റേഴ്സിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ മത്സരത്തില്‍ ബെല്‍ഗാവി പാന്തേഴ്സ് – നമ്മ ഷിമോഗ മത്സരം മഴ മൂലം ഉപേക്ഷിക്കുകായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നമ്മ ഷിമോഗ 11.4 ഓവറില്‍ 75/6 എന്ന സ്ഥിതിയിലായിരുന്നപ്പോള്‍ മഴ കളിമുടക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിജയം പിടിച്ചെടുത്ത് പട്ന, യുപിയ്ക്ക് അപ്രതീക്ഷിത തോല്‍വി
Next articleസ്പർസിന് സമനില, ജയത്തോടെ ന്യൂകാസിൽ ആദ്യ നാലിൽ