ആവേശകരമായ വിജയം സ്വന്തമാക്കി ബിജാപ്പുര്‍ ബുള്‍സ്

ആവേശകരമായ കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ബെല്‍ഗാവി പാന്തേഴ്സിനെതിരെ ബിജാപ്പുര്‍ ബുള്‍സിനു 1 റണ്‍സ് വിജയം. 155 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബെല്‍ഗാവി പാന്തേഴ്സിനു 153 റണ്‍സ് മാത്രമേ നേടാനായുള്ളു. സ്റ്റുവര്‍ട്ട് ബിന്നിയുടെ അര്‍ദ്ധ ശതകത്തിനും പാന്തേഴ്സിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 52 പന്തില്‍ 68 റണ്‍സ് നേടിയ ബുള്‍സ് നായകന്‍ ഭരത് ചിപ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത ബിജാപ്പുര്‍ ബുള്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടുകയായിരുന്നു. ബുള്‍സ് നായകന്‍ ഭരത് ചിപ്ലി നേടിയ അര്‍ദ്ധ ശതകമാണ് ടീമിനെ താരതമ്യേന മികച്ച സ്കോറിലേക്ക് എത്തിച്ചത്. ചിപ്ലിക്ക് കൂട്ടായി കിരണ്‍ 33 റണ്‍സ് നേടി. മറ്റു ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല. ബെല്‍ഗാവിയുടെ അവിനാശ് മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബെല്‍ഗാവി പാന്തേഴ്സ് 51/1 എന്ന നിലയില്‍ നിന്ന് 57/4 എന്ന നിലയിലേക്ക് തകരുകയായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ഒത്തുചേര്‍ന്ന സ്റ്റുവര്‍ട്ട് ബിന്നി-രക്ഷിത് സഖ്യം 42 റണ്‍സ് നേടി. രക്ഷിത് പുറത്താകുമ്പോള്‍ നൂറ് റണ്‍സിനു ഒരു റണ്‍ അകലെയായിരുന്നു ബെല്‍ഗാവി സ്കോര്‍. 17 റണ്‍സായിരുന്നു രക്ഷിതിന്റെ സംഭാവന.

ചുറ്റും വിക്കറ്റുകള്‍ വീണുവെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം കാഴ്ചവെച്ച് വരുന്ന ഫോം തുടര്‍ന്ന സ്റ്റുവര്‍ട്ട് ബിന്നി ബെല്‍ഗാവി പ്രതീക്ഷ നിലനിര്‍ത്തി. അവസാന ഓവറില്‍ 12 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ബെല്‍ഗാവി പാന്തേഴ്സിനു അവിനാശിന്റെ(18) വിക്കറ്റ് വീണത് തിരിച്ചടിയായി. അവസാന പന്തില്‍ 3 റണ്‍സ് വേണ്ടിയിരുന്ന പാന്തേഴ്സിന്റെ കിഷോര്‍ കമത് റണ്‍ഔട്ട് ആയപ്പോള്‍ ഒരു റണ്‍സ് വിജയം ബുള്‍സ് പിടിച്ചെടുത്ത്. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് മാത്രമേ നേടാനായുള്ളു പാന്തേഴ്സിനു.

സ്റ്റുവ്ര‍ട്ട് ബിന്നി പുറത്താകാതെ 55 റണ്‍സ് നേടി. 40 പന്തില്‍ നിന്ന് സ്കോര്‍ ചെയ്യാനായെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ബിന്നിയ്ക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവോൾഫ്സ്ബർഗ് കോച്ചിനെ പുറത്താക്കി
Next articleമാർട്ടിൻ ഷ്മിഡ് വോൾഫ്‌സിന്റെ പുതിയ ഹെഡ് കോച്ച്