വീണ്ടും ബിന്നി, ബെല്‍ഗാവി പാന്തേഴ്സിനു മികച്ച ജയം

സ്റ്റുവര്‍ട്ട് ബിന്നി നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയ ബെല്‍ഗാവി പാന്തേഴ്സിനു മൈസൂരു വാരിയേഴ്സിനെതിരെ 30 റണ്‍സ് ജയം. ഇന്ത്യന്‍ താരം മനീഷ് പാണ്ഡേ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു പാന്തേഴ്സിനു ഇന്നത്തേത്. ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. ലക്ഷ്യം തേടി ഇറങ്ങിയ മൈസൂരുവിനു 8 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു.

28 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് ബിന്നി, മനീഷ് പാണ്ഡേ(25), രക്ഷിത്(26), കിഷോര്‍ കാമത്(24) എന്നിവരായിരുന്നു ബെല്‍ഗാവിയുടെ പ്രധാന സ്കോറര്‍മാര്‍.

ബൗളിംഗിലും സ്റ്റുവര്‍ട്ട് ബിന്നി തിളങ്ങിയപ്പോള്‍ കൂറ്റന്‍ റണ്‍ ചേസ് ചെയ്യാനിറങ്ങിയ മൈസൂരുവിനു ഇടക്കിടയ്ക്ക് വിക്കറ്റുകള്‍ വീണു. കെസി അവിനാശ്(45) ആണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രേയസ് ഗോപാല്‍ 25 റണ്‍സ് നേടി. ബൗളിംഗിലും സ്റ്റുവര്‍ട്ട് ബിന്നി തിളങ്ങിയപ്പോള്‍ കൂറ്റന്‍ റണ്‍ ചേസ് ചെയ്യാനിറങ്ങിയ മൈസൂരുവിനു ഇടക്കിടയ്ക്ക് വിക്കറ്റുകള്‍ വീണു. കെസി അവിനാശ്(45) ആണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രേയസ് ഗോപാല്‍ 25 റണ്‍സ് നേടി. ശുഭാംഗ് ഹെഗ്ഡേ, സ്റ്റുവര്‍ട്ട് ബിന്നി, ദര്‍ശന്‍ മച്ചയ്യ എന്നിവര്‍ പാന്തേഴ്സിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial