
ബെല്‍ഗാവി പാന്തേഴ്സിനു കന്നി കെപിഎല്‍ കിരീടം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 6 വിക്കറ്റിനാണ് ബെല്‍ഗാവി പാന്തേഴ്സ് ബിജാപ്പുര്‍ ബുള്‍സിനെ കീഴടക്കിയത്. 81 റണ്‍സ് നേടിയ സ്റ്റാലിന് ഹൂവര്‍ മാന്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ സ്റ്റുവര്‍ട് ബിന്നി ടൂര്‍ണ്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ബിജാപ്പുര്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ പാന്തേഴ്സ് ലക്ഷ്യം 17.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ടോസ് നേടിയ ബെല്‍ഗാവി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബാറ്റിംഗിനിറങ്ങിയ മുഹമ്മദ് താഹയ്ക്ക് മികച്ച രീതിയിലൊരു തുടക്കം ലഭിക്കുകയല്ലായിരുന്നു. മുഹമ്മദ് താഹ(30), നവീന്‍ എംജി(25), കിരണ്‍(23) എന്നിവരെല്ലാം റണ്ണുകള്‍ കണ്ടെത്തിയെങ്കിലും വിക്കറ്റുകള്‍ അടിക്കടി വീണത് റണ്ണൊഴുക്ക് വല്ലാതെ തടസ്സപ്പെടുത്തി. 12 പന്തില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്ന ശരത്ത് ആണ് 141 എന്ന സ്കോറിലേക്ക് എത്താന്‍ ബിജാപ്പുരിനെ സഹായിച്ചത്. അഭിമന്യു മിഥുന് 14 റണ്‍സ് നേടി ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.
ശുഭാംഗ് ഹെഗ്ഡേയുടെ മിന്നുന്ന സ്പെല്ലാണ് ബെല്‍ഗാവി ബൗളിംഗിലെ സവിശേഷത. 4 ഓവറില്‍ 8 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് ഹെഗ്ഡേ ഫൈനലില്‍ നേടിയത്. സ്റ്റുവര്‍ട് ബിന്നി, അവിനാശ്, കിശോര്‍ കമത്, ആനന്ദ് ദൊഡാമണി എന്നിവരും വിക്കറ്റുകള്‍ വീഴ്ത്തി.
കെഎന്‍ ഭരത്-സ്റ്റാലിന് ഹൂവര്‍ സഖ്യം മിന്നുന്ന തുടക്കമാണ് ബെല്‍ഗാവി പാന്തേഴ്സിനു നല്‍കിയത്. 24 റണ്‍സ് നേടി അഞ്ചാം ഓവറില്‍ ഭരത് പുറത്താകുമ്പോള്‍ ടീം സ്കോര്‍ 45 ആയിരുന്നു. 52 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ ഹൂവറിന്റെ ഇന്നിംഗ്സ് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. ശരത്ത് 23 റണ്‍സ് നേടി ഹൂവറിനു മികച്ച പിന്തുണ നല്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial