കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ലോകേഷ് രാഹുലും മനീഷ് പാണ്ഡേയും കളിച്ചേക്കാം

സ്പെ്റ്റംബര്‍ 23 വരെ നീണ്ട് നില്‍ക്കുന്ന കര്‍ണ്ണാടക പ്രീമിയ്ര‍ ലീഗിലെ ചില മത്സരങ്ങളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി ലഭിച്ച് ലോകേഷ് രാഹുലും മനീഷ് പാണ്ഡേയും. ദുലീപ് ട്രോഫിയും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ മത്സരങ്ങള്‍ക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ചതോടെ ഒട്ടനവധി പ്രമുഖ താരങ്ങളെ നഷ്ടമായ ലീഗിന്റെ നിറംതന്നെ മങ്ങിയ അവസരത്തിലാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.

ബെല്ലാരി തസ്കേഴ്സിനു വേണ്ടി രാഹുലും ബെല്‍ഗാവി പാന്തേഴ്സിനു വേണ്ടി മനീഷ് പാണ്ഡേയും കളിയ്ക്കും. ബിസിസിയുടെ ഭാഗത്ത് നിന്ന് ഇരുവരും അവരുടെ ഫ്രാഞ്ചെസികള്‍ക്കായി കളിക്കുന്നതിനു തടസ്സമുണ്ടാവില്ലെന്നാണ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്. താരങ്ങള്‍ക്ക് അവരുടെ ടീമുകള്‍ക്കായി കളിക്കണമോ വേണ്ടയോ എന്നത് അവര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും ബിസിസിഐയുടെ പ്രതിനിധി അറിയിച്ചു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപനം ഉടന്‍ വരാനിരിക്കേ, ഇരുവരുടെയും ലഭ്യത ഏറെ നാള്‍ ലീഗിനു അവകാശപ്പെടുവാനും കഴിയുകയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial