കെപിയുടെ ക്രിക്കറ്റ് കരിയറിനു പരിസമാപ്തി

- Advertisement -

നേരത്തെ പ്രഖ്യാപിച്ചത് പോലെ തന്റെ ക്രിക്കറ്റ് കരിയറിനു വിരാമം കുറിച്ചതായി അറിയിച്ച് കെവിന്‍ പീറ്റേര്‍സണ്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് തന്റെ കരിയറിലെ അവസാന ടൂര്‍ണ്ണമെന്റാകുമെന്ന് കെവിന്‍ പീറ്റേര്‍സണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ടൂര്‍ണ്ണമെന്റിന്റെ പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടന്നുവെങ്കിലും ടീമിന്റെ എലിമിനേറ്റര്‍ മത്സരം ലാഹോറില്‍ നടക്കാനിരിക്കുന്നതിനാല്‍ താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയതായും തന്റെ കരിയര്‍ അവസാനിപ്പിച്ചതായും ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

താരം പാക്കിസ്ഥാനിലേക്ക് കുടുംബപരമായ കാരണങ്ങളാല്‍ യാത്ര ചെയ്യില്ല എന്ന് പറയുന്ന വീഡിയോയും ക്വേറ്റ ഗ്ലാഡിയേറ്റഴ്സ് പുറത്ത് വിട്ടു.

കാണ്ടാമൃഗങ്ങളുടെ സംരക്ഷണവുമായി മുന്നോട്ട് പോകുന്നതിനായിരിക്കും ഇനി കെവിന്‍ പീറ്റേര്‍സണ്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement