ഇനി കെവിന്‍ പീറ്റേഴ്സണ്‍ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനില്ല

കെവിന്‍ പീറ്റേഴ്സണ്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകളാണ് ഇത്. വാര്‍വിക്ക്ഷെയറിനോട് തോറ്റ് നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ നിന്ന് സറേ പുറത്തായതോടു കൂടി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണിന്റെ കൗണ്ടി കരിയറിനു വിരാമം സംഭവിച്ചിരിക്കുകയാണ്.

തന്റെ ഇംഗ്ലണ്ട് കരിയര്‍ വിവാദങ്ങളിലൂടെ അവസാനിച്ച ശേഷവും പല ടി20 ലീഗുകളിലും നിറ സാന്നിദ്ധ്യമായി മാറിയ പീറ്റേഴ്സണ്‍ അടുത്ത കാലത്തായി പരിക്കിന്റെ പിടിയിലകപ്പെട്ട് പല ടൂര്‍ണ്ണമെന്റുകളില്‍ നിന്നും വിട്ടു നിന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉസ്മാന്‍ ഖ്വാജ ടീമില്‍, ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് ബംഗ്ലാദേശ്
Next articleവീണ്ടും മക്കല്ലം, നൈറ്റ് റൈഡേഴ്സിനു ജയം