മഞ്ഞുരുകുന്നു, സംയുക്ത കൊറിയ ഏഷ്യന്‍ ഗെയിംസില്‍ മാര്‍ച്ച് പാസ്റ്റിനിറങ്ങും

- Advertisement -

2018 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം പിറക്കും. ദക്ഷിണ കൊറിയയും വടക്കന്‍ കൊറിയയും സംയുക്തമായ ഏഷ്യന്‍ ഗെയിംസ് മാര്‍ച്ച് പാസ്റ്റിനിറങ്ങുമെന്നും ബാസ്കറ്റ് ബോള്‍ ഉള്‍പ്പെടുന്ന ചില മത്സരയിനങ്ങളില്‍ സംയുക്ത ടീമിനെ ഇറക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഇന്ന് വടക്കന്‍ -തെക്കന്‍ കൊറിയയില്‍ നിന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച് തീരുമാനം ഏടുത്തിരുന്നു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ ഇന്തോനേഷ്യയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. കൊറിയ എന്ന നാമത്തിനു കീഴില്‍ കൊറിയന്‍ പെനിന്‍സുല കൊടിയ്ക്ക് കീഴിലാവും താരങ്ങള്‍ മാര്‍ച്ച് പാസ്റ്റിനു അണി നിരക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement