Picsart 23 10 02 23 59 30 017

ഇന്ത്യ തിരുവനന്തപുരത്ത് കളിക്കാൻ ഇറങ്ങുന്നു, കോഹ്ലി എത്തിയില്ല

ഇന്ത്യ നാളെ തിരുവനന്തപുരത്ത് വെച്ച് അവസാന സന്നാഹ മത്സരത്തിൽ നെതർലാന്റ്സിനെ നേരിടാൻ ഇരിക്കുകയാണ്. ഇന്ത്യൻ ടീം ഇന്നലെ തന്നെ തിരുവനന്തപുരത്ത് എത്തി എങ്കിലും സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി കേരളത്തിലേക്ക് യാത്ര ചെയ്തിട്ടില്ല. ടീമിന്റെ പരിശീലന സെഷനിലും താരം ഉണ്ടായിരുന്നില്ല. എങ്കിലും മത്സരത്തിന് മുമ്പ് ടീമുമായി ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ ഗുവാഹത്തിയിൽ നിന്ന് മുംബൈയിലേക്ക് പോയ കോഹ്‌ലി കുടുംബത്തോടൊപ്പം ആണ് ഉള്ളത് എന്നാണ് വിവരം. കോഹ്ലി തിരുവനന്തപുരത്ത് എത്തിയാലും നെതർലാന്റ്സിന് എതിരെ കളിക്കാൻ സാധ്യത കുറവാണ്. ഒക്‌ടോബർ എട്ടിന് ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ലോകകപ്പ് ആരംഭിക്കുന്നത്.

Exit mobile version