Picsart 23 11 16 10 09 09 926

ഇന്ന് രണ്ടാം ടി20, കോഹ്ലി ടീമിൽ എത്തും, സഞ്ജു ഇന്നും പുറത്തിരിക്കാൻ സാധ്യത

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഇൻഡോറിൽ ഇറങ്ങും. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. ആദ്യ മത്സരം അനായാസം വിജയിച്ച ഇന്ത്യ ഇന്നു കൂടെ വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ആകും ശ്രമിക്കുക. ആദ്യ മത്സരം പോലെ ഇൻഡോറിലും ബാറ്റിംഗിന് അനുകൂലമായ പിച്ച് ആകും ലഭിക്കുക. ഇന്ന് വിരാട് കോഹ്ലി ആദ്യ ഇലവനിൽ എത്തും.

ആദ്യ മത്സരത്തിൽ കോഹ്ലി കളിച്ചിരുന്നില്ല. കോഹ്ലി ആദ്യ ഇലവനിൽ എത്തുന്നതോടെ കോഹ്ലിയും രോഹിത് ശർമ്മയും ആകും ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യുക. തിലക് വർമ്മയോ ശുഭ്മാൻ ഗില്ലോ ടീമിൽ നിന്ന് പുറത്താകും. സഞ്ജു സാംസൺ ഇന്നും പുറത്ത് ഇരിക്കാൻ ആണ് സാധ്യത. ഇന്ത്യ ജിതേഷ് ശർമ്മയെ തന്നെ വിക്കറ്റ് കീപ്പറായി നിലനിർത്തുമെന്നാണ് സൂചന.

Exit mobile version