വരണ്ട പിച്ചുകളില്‍ കുല്‍ദീപ് യാദവ് കൂടുതല്‍ അപകടകാരി: കോഹ്‍ലി

- Advertisement -

തന്റെ രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിട്ട നിന്ന കുല്‍ദീപ് യാദവിനുമേല്‍ പ്രശംസ ചൊരിഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. വരണ്ട പിച്ചുകളില്‍ കുല്‍ദീപ് കൂടുതല്‍ അപകടകാരിയാകുമെന്ന തന്റെ നിരീക്ഷണം പങ്കുവെച്ച് കോഹ്‍ലി പറഞ്ഞത് ഐപിഎല്‍ലെ താരത്തെ നേരിട്ടപ്പോളും റണ്‍ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലായിരുന്നുവെന്നാണ് ഇന്ത്യന്‍ നായകന്‍ സൂചിപ്പിച്ചത്.

തന്റെ അരങ്ങേറ്റ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ മികവാര്‍ന്ന പ്രകടനമാണ് കുല്‍ദീപ് പുറത്തെടുത്തത്. ഷായി ഹോപ്, എവിന്‍ ലൂയിസ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരായിരുന്നു കുല്‍ദീപിന്റെ ഏകദിനത്തിലെ ആദ്യ വിക്കറ്റുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement