Picsart 23 10 16 14 54 07 829

ഏകദിനത്തിൽ സച്ചിനെക്കാൾ മികച്ച താരമാണ് വിരാട് കോഹ്ലി എന്ന് ഖവാജ

ക്രിക്കറ്റ് ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കറുടെ മുകളിൽ ആണ് വിരാട് കോഹ്ലി എന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ. ഏകദിനത്തിൽ വിരാട് കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറെ മറികടക്കുമെന്ന് ഖവാജ പറഞ്ഞു.

“ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ മികച്ചത് വിരാട് കോഹ്ലി ആണെന്ന് ഞാൻ പറയും. നിങ്ങൾ സ്റ്റാറ്റ്സ് നോക്കുകയാണെങ്കിൽ, സച്ചിൻ എത്ര സെഞ്ച്വറി നേടിയോ അതിനടുത്ത് കോഹ്ലി എത്തി കഴിഞ്ഞു. അതും വളരെ കുറച്ച് മത്സരങ്ങളിൽ നിന്ന്. ഞാൻ വളർന്നപ്പോൾ സച്ചിൻ ആയിരുന്നു എല്ലാം, എന്നാൽ കോഹ്‌ലി ഇപ്പോൾ എന്താണോ ചെയ്യുന്നത്-കളിയിൽ ആരും അത് മുമ്പ് ചെയ്തിട്ടില്ല.” ഖവാജ പറഞ്ഞു.

ഏകദിനത്തിൽ സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടക്കുന്നതിന് അടുത്താണ് കോഹ്ലി ഇപ്പോൾ. കോഹ്ലിക്ക് 47 സെഞ്ച്വറിയും സച്ചിന് 49 സെഞ്ച്വറിയും ആണുള്ളത്.

Exit mobile version