Picsart 24 06 28 09 39 19 657

ഫൈനലിൽ എത്തിയതിൽ കണ്ണു നിറഞ്ഞ് രോഹിത്, ആശ്വസിപ്പിച്ച് കോഹ്ലി

ഇന്നലെ ലോകകപ്പ് സെമി ഫൈനലിനു ശേഷം വികാരാധീതനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രോഹിത് ഇന്നലെ ഫൈനലിൽ എത്തിയ ശേഷം കരയുന്നതും കോഹ്ലിയും സൂര്യകുമാറും താരത്തെ ആശ്വസിപ്പിക്കുന്നതും കാണാൻ ആയി. മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ കഴിഞ്ഞ ശേഷം ഡ്രസ്സിംഗ് റൂമിന് പുറത്ത് ഇരിക്കുമ്പോൾ ആണ് രോഹിതിന്റെ കണ്ണു നിറഞ്ഞത്. ക്യാപ്റ്റൻ്റെ തോളിൽ തട്ടി കൊണ്ട് വിരാട് കോഹ്‌ലി രോഹിതിനെ ആശ്വസിപ്പിച്ചപ്പോൾ രോഹിത് കണ്ണ് തുടക്കുന്നത് കാണാൻ ആയി.

കളി കഴിഞ്ഞ സമയത്തും പ്രസന്റേഷൻ സമയത്തും ആഹ്ലാദത്തിൽ ആയിരുന്ന രോഹിത് എല്ലാം കഴിഞ്ഞ് ഡ്രസിംഗ് റൂമിന് പുറത്ത് ഇരിക്കവെ ആണ് വികാരാധീതനായത്. ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന വിരാട് കോഹ്‌ലി രോഹിത് ശർമ്മയെ ശ്രദ്ധിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.

പിന്നാലെ വന്ന സൂര്യകുമാർ യാദവും രോഹിതിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

Exit mobile version