Site icon Fanport

“മൊഹമ്മദ് ഷമിയെ നേരിടാൻ കോഹ്ലിയും രോഹിതും പോലും ഭയപ്പെടുന്നു”

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര ബാറ്റ്‌സ്മാൻമാർ പോലും മുഹമ്മദ് ഷമിയെ നെറ്റ്‌സിൽ നേരിടാൻ ഭയപ്പെടുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്. ക്രിക്ക്ബസ് വെബ്സൈറ്റിനോട് സംസാരിക്കുക ആയിരുന്നു കാർത്തിക്. ഷമിയെ “ടോർച്ചർ ഷമി” എന്നാണ് വിളിക്കാറ് എന്നും കാർത്തിക് പറയുന്നു, തന്റെ കരിയറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറാണ് ഷമിയെന്നും കാർത്തിക് പരാമർശിച്ചു.

ഷമി 142210

മത്സരത്തിൽ ഷമി തന്നെ പലതവണ പുറത്താക്കിയിട്ടുണ്ട് എന്നാൽ നെറ്റ്സിൽ ഷമിയെ കളിക്കുന്നത് ആണ് ഏറെ ബുദ്ധിമുട്ട്. കാർത്തിക് പറയുന്നു. ഇത് തനിക്ക് മാത്രമാണോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. കളിയിലെ ഇതിഹാസങ്ങളായി കണക്കാക്കപ്പെടുന്ന കോഹ്‌ലിയോടും രോഹിത് ശർമ്മയോടും താൻ ഇത് ചോദിക്കുകയുണ്ടായി അവർക്കും ഷമിയെ നേരിടാൻ പ്രശ്‌നമുണ്ടെന്നും അവർ ഷമിയെ ബെറ്റ്സിൽ നേരിടാൻ ഇഷ്ടപ്പെടുന്നില്ല എന്നുമാണ് അവർ തന്നോട് പറഞ്ഞത്. കാർത്തിക് പറഞ്ഞു.

Exit mobile version