2019ലെ അവസാന റാങ്കിംഗിലും കോഹ്ലി മുന്നിൽ, രോഹിത് രണ്ടാമത്

2019ലെ അവസാന ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി തന്നെ മുന്നിൽ. 8 പോയന്റ് നഷ്ടപ്പെടുത്തിയെങ്കിലും 887 പോയന്റുള്ള കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. വെസ്റ്റിൻഡീസിനെതിരായി ഗംഭീര പ്രകടനം നടത്തിയ രോഹിത് ശർമ്മ 10 പോയന്റ് ഈ പുതിയ റാങ്കിംഗിൽ നേടി. രോഹിതിന് 873 പോയന്റാണുള്ളത്.

834 പോയന്റുമായി പാകിസ്താൻ താരം ബാബർ അസാം ആണ് മൂന്ന് സ്ഥാനത്തുള്ളത്. ഇന്ത്യക്ക് എതിരായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച വെസ്റ്റിൻഡീസ് താരം ഷാഹി ഹോപ് ആദ്യമായി ആദ്യ പത്തിൽ കയറി. 9ആം സ്ഥാനത്താണ് ഹോപ് ഉള്ളത്.

Latest ICC Odi Ranking

1) Kohli (887)
2) Rohit (873)
3) Babar (834)
4) Duplessis (820)
5) Taylor (817)
6) Kane (796)
7) Warner (794)
8) Root (787)
9) Hope (782)
10) De Kock (781)

Exit mobile version