Picsart 23 11 19 21 12 31 667

കോഹ്ലിയെയും രോഹിതിനെയും ഫോം നോക്കി മാത്രമെ T20 ലോകകപ്പിൽ ടീമിലെടുക്കാവൂ എന്ന് സഞ്ജയ് മഞ്ജരേക്കർ

അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യ ഫോം നോക്കി മാത്രമേ ടീം തിരഞ്ഞെടുക്കാവൂ എന്ന് സഞ്ജയ് മഞ്ജരേക്കർ. കോഹ്ലി ആയാലും രോഹിത് ശർമ്മ ആയാലും ഫോം പരിഗണിച്ച് മാത്രമെ ടീമിൽ ഉൾപ്പെടുത്താകൂ എന്ന് അദ്ദേഹം പറഞ്ഞു. “ലോകകപ്പിന് അടുത്തുള്ള ഫോം അടിസ്ഥാനമാക്കി നിങ്ങളുടെ ടീമിനെ തിരഞ്ഞെടുക്കുക” മഞ്ജരേക്കർ പറഞ്ഞു.

“നിലവിൽ കളിക്കുന്ന യുവതാരങ്ങളേക്കാൾ മികച്ച ഓപ്ഷനാണ് താനെന്ന് വിരാട് കോഹ്‌ലി തെളിയിക്കണം. എന്നാലെ അദ്ദേഹം ടീമിൽ എത്താകൂ. ടി20 ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയെക്കാൽ മെച്ചമുള്ള ക്യാപ്റ്റൻ ആണ് താൻ എന്ന് രോഹിത് ശർമ്മയും തെളിയിക്കേണ്ടതുണ്ട്.” മഞ്ജരേക്കർ പറഞ്ഞു.

Exit mobile version